വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച യുവാവ് റിമാൻഡിൽ
'
ചൊക്ലി :നിടുമ്പ്രം കിഴക്കെ വയലിലെ വീട്ടിൽ വിൽപനക്ക് സൂക്ഷിച്ച 508 ഗ്രാം കഞ്ചാവ് പിടികൂടി.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊക്ലി പൊലിസ് ശനിയാഴ്ച ഉച്ചയ്ക്ക് 11:30ഓടെ നടത്തിയ പരിശോധനയിലാണ് കിഴക്കെ വയലിലെ വീട്ടിൽ സൂക്ഷിച്ച നിലയിൽ 508 ഗ്രാം കഞ്ചാവ്,വീതിച്ചു പാക്ക് ചെയ്ത് വിൽക്കാനായി സൂക്ഷിച്ച 30 പോളിത്തീൻ കവർ,ത്രാസ് എന്നിവ പിടികൂടിയത്.
വീട്ടുകാരനായ സമീറിനെ ചോദ്യം ചെയ്തതിനു ശേഷം പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Comments
Post a Comment