അക്രമ രാഷ്ട്രീയത്തിൻ്റെ ഇര: ജ്യോതി രാജിന് നാടിൻ്റെ അന്ത്യാ ജ്ഞലി




പാനൂർ : അക്രമ രാഷട്രീയത്തിന് ഇരയായതിനെ തുടർന്ന് കിണറ്റിൽ ജീവനൊടുക്കിയസി.പി.എം പ്രവർത്തകൻ പൊയിലൂർവിളക്കോട്ടൂരിലെ ജ്യോതി രാജിന് നാടിൻ്റെ അന്ത്യാ ജ്ഞലി 'ബി.ജെ.പി പ്രവർത്തകരുടെ അക്രമത്തിനിരയായി കഴിഞ്ഞ 17 വർഷമായി ചികിത്സയിലായിരുന്ന ജ്യോതി രാജിനെ ഇന്നലെ രാവിലെയാണ് വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലിസ് റിപ്പോർട്ട്. 2008 മാർച്ച് ആറിന് രാത്രി എട്ടരയോടെയാണ് വിളക്കോട്ടൂർ എൽ.പി സ്കുളിന് സമീപം വെച്ചു ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരുടെ കൊലക്കത്തി രാഷ്ട്രീയത്തിന് ജ്യോതി രാജ് ഇരയായത്. ഡി.വൈ.എഫ്.ഐ യൂനിറ്റ് യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പതിയിരുന്ന അക്രമിസംഘം ഇരുകാലിനും വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോവുകയായിരുന്നു നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം ചികിത്സ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വന്നുവെങ്കിലും കാലിനേറ്റ വ്രണം മാറാത്തതിനാൽ വീട്ടിൽ തന്നെ ഒതുങ്ങി കൂടുകയായിരുന്നു. ഇതിൻ്റെ മനോവിഷമത്തെ തുടർന്നാണ് ജീവനൊടുക്കിയത്. ജ്യോതി രാജിനെ വധിക്കാൻ ശ്രമിച്ച കേസിൽ ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരായ കുനിയിൽ രാജീവൻ' പ്രമോദ്, വട്ടപ്പൊയിൽ രാഗേഷ്, ചിരട്ട രമേശൻ എന്ന വരെ 4 വർഷം തടവും പിഴയടക്കാനും ഹൈക്കോടതി ശിക്ഷിച്ചിരുന്നു. ആക്രമണ സമയത്ത് ജ്യോതി രാജ് സി.പി.എം വിളക്കോട്ടൂർ ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയുമായിരുന്നു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.സുരേന്ദ്രൻ, കാരായി രാജൻ, പി. ഹരീന്ദ്രൻ , ഏരിയാ സെക്രട്ടറി കെ. ഇ കുഞ്ഞഹമ്മദ്, മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ.കെ വാസുതുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം