തോട്ടട എസ്.എൻ കോളേജ് എൻ.എസ്.എസ് യൂനിറ്റും ജില്ലാ ആയുർവേദ ആശുപത്രിയും മെഡിക്കൽ ക്യാംപ് നടത്തി




കണ്ണൂർ :ജില്ലാ  ആയുർവേദ ആശുപത്രിയും ശ്രീനാരായണ കോളേജ് എൻ. എസ് എസ്. യൂണിറ്റും സംയുക്തമായി സൗജന്യ ആയുർവേദമെഡിക്കൽ ക്യാമ്പ് നടത്തി.ശ്രീനാരായണ കോളേജ്, കണ്ണൂരിന്റെ മനസാഗ്രാമമായ യാദവതെരുവിലെ കിഴുത്തള്ളി വെസ്റ്റ് എൽ.പി. സ്കൂളിൽ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം കണക്കിലെടുത്ത്  കണ്ണൂർ ജില്ലാ പഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിലാണ് സൗജന്യമെഡിക്കൽ ക്യാമ്പ് നടത്തിയത്. നൂറോളം പ്രദേശവാസികൾ ക്യാംപിൽ പങ്കെടുത്തു.എൻ. എസ്. എസ്പ്രോഗ്രാം ഓഫീസർ ഡോ. ജീഷ്ണ എം.വി‌ സ്വാഗതം പറഞ്ഞു.  എസ്.എൻ. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.പി. പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു.ഡോ. കെ.ജിതേഷ്. കണ്ണൂർ ആയുർവേദ ആശുപത്രിയിലെ ഡോ. എ.വി രുക്മ, കിഴുത്തള്ളി വെസ്റ്റ് എൽ.പി. സ്കൂൾ ഹെഡ് ടീച്ചർ സി.സി.രജിത  എന്നിവർ സംസാരി ച്ചു.. എൻ. എസ്. എസ് സെക്രട്ടറി അഭിന നന്ദി പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം