തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ആറാം ക്ളാസ് വിദ്യാർത്ഥിനി മരിച്ചു

 



തിരുവനന്തപുരം:തിരുവനന്തപുരത്ത് തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. കടയ്ക്കാവൂർ സേതു പാർവ്വതി ഭായി ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ 11 വയസുള്ള സഖിയാണ് മരിച്ചത്. ഉച്ചയോടെ പി.ടി യെ മീറ്റിങ്ങ് കഴിഞ്ഞ് സഖിയുടെ അച്ഛൻ ഓടിച്ചിരുന്ന ഓട്ടയിൽ അമ്മയോടൊപ്പം പോകവേ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റിയ വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് മരണപ്പെടുകയായിരുന്നു.


Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം