കുറുവയിൽ ഓണം -ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു
തോട്ടട : കുറുവ ശ്രീനാരായണഗുരു സ്മാരക വായനശാല ഓണം - ശ്രീനാരായണഗുരു ജയന്തി വിപുലമായി ആഘോഷിച്ചു. കലാകായിക മത്സരങ്ങൾ, കരോക്കെ ഗാനമേള, ദീപാരാധന, പായസദാനം, സാംസ്കാരിക സമ്മേളനം ഉണ്ടായി. കെ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.എം.സി. മോഹനൻ അധ്യക്ഷനായി. കോർപ്പറേഷൻ കൗൺസിലർ കെ.എൻ മിനി സമ്മാനദാനം നിർവഹിച്ചു. ജനു ആയിച്ചാൻകണ്ടി, ഇ. കെ. സിറാജ്,പ്രകാശൻ കോറോത്ത്, ദീപാ രവീന്ദ്രൻ, കെ. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

Comments
Post a Comment