ഗ്രൂപ്പ് പോരിൽ കോൺഗ്രസിൽ ആത്മഹത്യ:എം.വി ജയരാജൻ

 




മാനന്തവാടി :കോൺഗ്രസുകാരുടെ ജീവനപഹരിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ജനാധിപത്യ പാർട്ടിയെ കൊലയാളി പാർട്ടിയെന്നാണ് ഇപ്പോള്‍ വിളിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. അഴിമതിയും അക്രമവും, നേതാക്കളുടെ ആത്മഹത്യ പരമ്പര, കൊലയാളി കോൺഗ്രസിനെ ഒറ്റപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സിപിഐ എം പുൽപള്ളിയിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് പണം അടക്കുന്നില്ലെങ്കിൽ, ആ കുടുംബത്തെ രക്ഷപ്പെടുത്തുന്നില്ലെങ്കിൽ, ആ കുടുംബത്തെ വഴിയാധാരമാക്കാതെ ഞങ്ങൾ ഈ നാട്ടിലെ ജനങ്ങൾ ഒറ്റക്കെട്ടായി സംരക്ഷിക്കുമെന്നും എം വി ജയരാജൻ പറഞ്ഞു. പണമടക്കില്ലെങ്കിൽ കോൺഗ്രസ് നേതാക്കൾ അത് പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ജനാധിപത്യ പാർട്ടിയെ കൊലയാളി പാർട്ടിയെന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. പഴയ പോലെ ഗ്രൂപ്പ് വളരുമ്പോ കോൺഗ്രസ് വളരുകയല്ല ചെയ്യുന്നതെന്നും. ഗ്രൂപ്പ് പോരിന്റെ പേരില്‍ കസേരയേറല്ല ആത്മഹത്യകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം