പ്രാർത്ഥനകൾ വിഫലം,കീച്ചേരി ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ്റെ വിയോഗം

 



കണ്ണൂർ : കാത്തിരുപ്പുകളും പ്രാർത്ഥനകളും പുഴയിൽ നിന്നും ലഭിച്ച ചേതനയറ്റ മൃതദേഹമെന്ന യാഥാർത്ഥ്യത്തിന് മുൻപിൽ ഇല്ലാതായതോടെ കീച്ചേരി ഗ്രാമത്തെ റിയൽ എസ്റ്റേറ്റ് സംരഭകൻ്റെ വിയോഗം ദുഃഖത്തിലാഴ്ത്തി.വളപട്ടണം പാലത്തിൽ ഗതാഗത കുരുക്കിൽ കാർ നിർത്തിയപ്പോൾ ഛർദ്ദിക്കാനെന്ന വ്യാജേനെ ഇറങ്ങി പാലത്തിൽ നിന്നും താഴേക്ക് പുഴയിൽ ചാടിയ പാപ്പിനിശേരികീച്ചേരി സ്വദേശിയായ ഗോപിനാഥൻ്റെ മൃതദേഹമാണ് മൂന്നാം നാൾ കണ്ടെത്തിയത്. പാപ്പിനിശേരി കീച്ചേരി സ്വദേശിയും മുൻ പ്രവാസിയുമായ റിയൽ എസ്റ്റേറ്റ് വ്യവസായ സംരഭകൻ പാമ്പാലയിലെ ചെന്നക്കണ്ടത്തിൽ ഗോപിനാഥൻ്റെ (5 9) മൃതദേഹമാണ് വളപട്ടണം പുഴയിൽ നിന്നും  ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം 3. 45 നാണ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കണ്ടിട്ടുമടങ്ങവെ ഗോപിനാഥൻ പുഴയിൽ ചാടിയത് കാർ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിൽപ്പെട്ടപ്പോഴാണ് സംഭവം. ഇദ്ദേഹത്തിൻ്റെ കൂടെ ഭാര്യയും മകളുമുണ്ടായിരുന്നു എന്നാൽ ഇവർക്ക് ജീവനൊടുക്കാൻ കാറിൽ നിന്നിറങ്ങിയ ഗോപിനാഥനെ കൈ തട്ടി മാറ്റിയതിനാൽ തടയാൻ കഴിഞ്ഞില്ല കാറിൽ നിന്നിറങ്ങിയെങ്കിലും ഇവരുടെ കൈ തട്ടി മാറ്റി കൈവരിക്ക് മുകളിൽ കൂടി ഗോപിനാഥൻ പുഴയിലേക്ക് ചാടുകയായിരുന്നു. ബന്ധുക്കളുടെ നിലവിളി കേട്ട് ഓടി കൂടെത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് കണ്ണൂരിൽ നിന്നും ഫയർ ഫോഴ്സും വളപട്ടണം പൊലിസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയത്. ഏറെക്കാലമായി ഗൾഫിലാണ് ഗോപിനാഥൻ'നാട്ടിലെത്തിയതിനു ശേഷം റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിവരികയാണ്.

ഹൃദ്രോഗ സംബന്ധമായി മംഗ്ളൂരിലെ ആശുപത്രിയിൽ നിന്നും ശസ്ത്രക്രിയക്ക് വിധേയമായിരുന്നു ഹൃദയ വാൽവിൻ്റെ ബ്ളോക്ക് നീക്കാനായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

ഇതിനു ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡോക്ടറെ കണ്ടു മടങ്ങവെയാണ് സംഭവം. മൃതദ്ദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് വളപട്ടണം പൊലിസ് ഇൻക്വസ്റ്റ് ചെയ്തതിനുശേഷം മാറ്റി.

ഭാര്യ: രോഷ്നി , മക്കൾ: ഗീതു, നീതു ' സംസ്കാരം ഞായറാഴ്ച്ച ഉച്ചയോടെ സമുദായ ശ്മാശനത്തിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം