വിജിൽ കൊലപാതക കേസിൽ ട്വിസ്റ്റ്:അസ്ഥികൾ കണ്ടെത്തി

 



കോഴിക്കോട് :വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശി വിജിലിന്റെ കൊലപാതക കേസില്‍ വിജിലിന്‍റേതെന്ന് കരുതുന്ന അസ്ഥി കണ്ടെത്തി. സരോവരത്തെ ചതുപ്പില്‍ നടത്തിയ പരിശോധനയില്‍ ആണ് അസ്ഥി കണ്ടെത്തിയത്. മൃതദേഹം കെട്ടിത്താഴത്തിയ കല്ലും അസ്ഥി ഉൾപ്പെടുന്ന മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി.നേരത്തെ സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വിജിലിന്റെ ഷൂ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപമുള്ള ചതുപ്പിലായിരുന്നു പരിശോധന.വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റെ വുഡ്‌ലാന്‍ഡ് ഷൂ ചതുപ്പില്‍ നിന്ന് എലത്തൂര്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. ഷൂ വിജിലിന്റേതാണെന്ന് രണ്ടു പ്രതികളും സമ്മതിച്ചു. കഴിഞ്ഞ ആഴ്ച സരോവരം പാര്‍ക്കിനോട് ചേര്‍ന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം