മാടായിപ്പാറയിലെ കൈയ്യേറിയ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ പി നടത്തിയ പ്രതിഷേധ മാർ ച്ചിൽ സംഘർഷം
കണ്ണൂർ :വാദിഹൂദ സ്കൂൾ കയ്യടക്കി വെച്ചിരിക്കുന്ന മാടായിപ്പാറയിലെ ദേവസ്വത്തിന്റെയും , സർക്കാരിന്റെയും സ്ഥലം തിരിച്ചുപിടിക്കുക സ്കൂൾ കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ പ്രവർത്തനം അവസാനിപ്പിക്കുക.തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി ജെ പി കണ്ണൂർ ജില്ലാ നോർത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വാദിഹുദ സ്കൂൾ കോംപ്ലക്‌സിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
മാർച്ച് പഴയങ്ങാടി പോലിസ് സ്റ്റേഷന് സമീപം വെച്ച് പയ്യന്നൂർ ഡിവൈഎസ്പി 'കെ വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ളവൻ പോലിസ് സംഘം തടഞ്ഞു. ഇത് നേരിയ തോതിലുള്ള വാക്ക് തർക്കത്തിനും ഉന്തും തള്ളിനും കാരണമായി. പ്രവർത്തകർ ബാരി ക്കേട് മറിച്ചിടാനുള്ള ശ്രമവും നടത്തി തുടർന്ന് നേതൃത്വം ഈ പെട്ട് അണികളെ ശാന്തരാക്കി. മാർച്ച്ബി.ജെ പി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി രമേഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ നോർത്ത് പ്രസിഡൻ്റ് കെ.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ മേഖല പ്രസിഡൻ്റ് അഡ്വ: കെ. ശ്രീകാന്ത്, ജനറൽ സെക്രട്ടറി കെ.ടി. ഗംഗാധരൻ, സംസ്ഥാന
സമിതി അംഗങ്ങളായ പി.കെ. വേലായുധൻ സി. നാരായണൻ, എ.വി. സനൽ , അജികുമാർ കരിയിൽ, പിസി മനോജ്, സുജിത്ത് വടക്കൻ, അർച്ചന വണ്ടിച്ചാൽ, കെ. ജയലത തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment