സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി
ധർമ്മടം:വോട്ട് കൊള്ളയിലൂടെ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരത്തിൽ തുടരുന്ന മോദി സർക്കാരും അതിനു കൂട്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ എഐസിസിയുടെ ആഹ്വാനപ്രകാരം ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളുടെ ഒപ്പ് ശേഖരിച്ച് രാഷ്ട്രപതിക്ക് നൽകുന്ന ക്യാമ്പയിൻ എഐസിസി മെമ്പർ വി എ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ വി ജയരാജൻ അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറിമാരായ കണ്ടോത്ത് ഗോപി, രാജീവൻ പാനുണ്ട, സഗേഷ് കുമാർ, സനോജ് പലേരി തുടങ്ങിയവർ പ്രസംഗിച്ചു തുടർന്ന് ചെറുക്കുനി ടൗണിൽ നടന്ന സിഗ്നേച്ചർ ക്യാമ്പയിനു രാധാകൃഷ്ണൻ മാസ്റ്റർ, അശോകൻ, ഗീതാ ധർമ്മടം, രേഖ ഇ കെ, എൻ പി ചന്ദ്ര ഹാസ്, തുടങ്ങിയവർ നേതൃത്വം നൽകി

Comments
Post a Comment