കണ്ണപുരം സ്ഫോടന കേസ് പ്രതികൾ റിമാൻഡിൽ

 



കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസില്‍ രണ്ട് പ്രതികള്‍ കൂടി റിമാൻഡിലായി. പടുവിലായി സ്വദേശിയായ പി. അനീഷ് , ഉരുവച്ചാല്‍ സ്വദേശി പി.രഹീല്‍  എന്നിവരെയാണ് കണ്ണൂർ കോടതി റിമാൻഡ് ചെയ്തത് കേസിലെ ഒന്നാം പ്രതിയായ അനൂപില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ വില്‍ക്കുന്നതില്‍ അനൂപിന്റെ പങ്കാളികളാണ് അറസ്റ്റിലായ ഇരുവരും. കഴിഞ്ഞ

ഓഗസ്റ്റ് 30നായിരുന്നു നാടിനെ നടുക്കിയ ഒരാളുടെ ജീവനെടുത്ത കണ്ണപുരം സ്ഫോടനം നടന്നത്. സംഭവത്തിൽ അന്ന് തന്നെ ഒന്നാം പ്രതി അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 30ന് പുലര്‍ച്ചെയാണ് കീഴറയിലെ വീട്ടില്‍ സ്‌ഫോടനം നടന്നത്. ഉഗ്രശബ്ദം കേട്ട് സമീപവാസികള്‍ നോക്കുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധിക്കുമ്പോള്‍ ചിതറിയ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സസ് ആക്ട് 1908 പ്രകാരം മൂന്ന്, അഞ്ച് വകുപ്പുകള്‍ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്. കേസില്‍ അനൂപ് മാലിക്കിനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കണ്ണപുരം സ്‌ഫോടന കേസില്‍ പ്രതിയായ അനൂപ് മാലിക് മുന്‍പും സമാന കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.2016ലെ പൊടിക്കുണ്ട് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് അനൂപ് മാലിക്. അന്ന് 57 വീടുകളായിരുന്നു സ്ഫോടനത്തിൽ തകർന്നത്. സ്ഫോടക വസ്തുക്കൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിന് ഇയാൾക്കെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണപുരം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാലാട് സ്വദേശി മുഹമ്മദ് ആഷാം എന്നയാളുടെ ബന്ധുവാണ്.

അനൂപ് മാലിക്കാണ് കണ്ണപുരം കീഴറയിലെ റിട്ട: അദ്ധ്യാപകൻ ഗോവിന്ദൻ്റെ വീട് വാടകയ്ക്ക് എടുത്തിരുന്നത്. പയ്യന്നൂരിൽ ഹയർ ഗുഡ്സ് സാധനങ്ങൾ വിൽപന നടത്തിവരുന്നതിൻ്റെ ഗോഡൗൺ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് വീട് വാടകയ്ക്കെടുത്തത്. എന്നാൽ സ്ഫോടനം നടന്നതിനു ശേഷം ഈ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വലിയ രീതിയില്‍ ഗുണ്ടുകളും പടക്കങ്ങളും നിര്‍മിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം