റോഡ് മുറിച്ചു കടക്കവെ ബുള്ളറ്റ് ഇടിച്ചു തെറിപ്പിച്ച പെരിങ്ങത്തൂർ സ്വദേശി മരിച്ചു

 .



തളിപ്പറമ്പ്' :റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പെരിങ്ങത്തൂര്‍ പുല്ലൂക്കര സ്വദേശി ചന്ദനപ്പുറത്ത് സലീമാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരിച്ചത്.ചൊവ്വാഴ്ച്ച രാത്രി പാപ്പിനിശേരി -പിലാത്തറ കെ.എസ്.ടി.പി റോഡിലായിരുന്നു അപകടം.കുടുംബസമേതം കുമ്പളയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തി റോഡ് മുറിച്ചുകടക്കെഅമിതവേഗതയിലെത്തിയ ബൈക്ക് സലീമിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.വിളയാങ്കോട് സ്വദേശി ഓടിച്ച ബൈക്ക് നിര്‍ത്താതെ പോയെങ്കിലും പൊലീസ് പിറ്റേന്നുതന്നെ ബൈക്ക് പിടികൂടി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം