ഇഷ ഫൗണ്ടേഷൻ ഗ്രാമോത്സവത്തിന് തുടക്കമായി





വെള്ളച്ചാൽ:കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇഷഫൗണ്ടേഷൻ്റെ  ആഭിമുഖ്യത്തിൽ ദക്ഷിണേന്ത്യയിലെ  വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്ന പതിനേഴാമത് ഇഷ ഗ്രാമോത്സവത്തിന് തുടക്കമായി. 

ഇഷ ചാരിറ്റബിൾ ട്രസ്റ്റിൻ്റേയും, ന്യൂ പ്രസാദ് വോളി ക്ലബ്ബ് വെള്ളച്ചാലിൻ്റേയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ, കോഴിക്കോട് മേഖല മത്സരങ്ങൾ വെള്ളച്ചാൽ ന്യൂ പ്രസാദ് ഗ്രൗണ്ടിൽ കണ്ണൂർ ജില്ല പഞ്ചായത്തംഗം കെ വി ബിജു ഉദ്ഘാടനം ചെയ്തു. ന്യൂ പ്രസാദ് വോളി ക്ലബ്ബ് വെള്ളച്ചാൽ പ്രസിഡൻ്റ് സമീർ അധ്യക്ഷനായി. ഇഷ ഫൗണ്ടേഷൻ കോയമ്പത്തൂർ വളണ്ടിയർ രാഹുൽ, ബാബു വെള്ളച്ചാൽ, ആർ വി രാജേഷ്, വി സജിത്ത് എന്നിവർ സംസാരിച്ചു. 

'ഇഷ റിജുവനേഷൻ ട്രോഫിക്ക് വേണ്ടിയുള്ള കണ്ണൂർ, കോഴിക്കോട് മേഖല വോളിബോളിൻ്റെ ആദ്യഘട്ട ക്ലസ്റ്റർ മത്സരങ്ങൾക്ക് വെള്ളച്ചാലിൽ ആരംഭമായി. 16 ടീമുകൾ മാറ്റുരക്കുന്ന ക്ലസ്റ്റർ മത്സരങ്ങളാണ് നടന്നത്. ഫൈനൽ മത്സരങ്ങൾ സപ്തംബർ 21 ന് കോയമ്പത്തൂരിലെ ഇഷയോഗ കേന്ദ്രത്തിൽ നടക്കും. മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം