വിപ്ളവ വേദികളികളിൽ ആവേശം പകർന്ന ഗായിക പൗളി ടീച്ചർ വിട പറഞ്ഞു




തലശേരി :വിപ്ലവ ഗാനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് വേദികളില്‍ ആവേശം നിറച്ച പൗളീന ടീച്ചര്‍ (93) വിടപറഞ്ഞു.. തലശേരികാവുംഭാഗം തയ്യില്‍ സ്‌കൂളിന് സമീപമുള്ള സ്വവസതിയിലായിരുന്നു അന്ത്യം. 1932 നവംബര്‍ അഞ്ചിനായിരുന്നു ജനനം. ഗായകനും മൃദംഗം, തബല നിര്‍മാണ വിദഗ്ധനുമായ എം എല്‍ തമ്പിയാണ് പിതാവ്.സംസ്‌കാരം ഞായറാഴ്ച രാവിലെ 10-ന് കുണ്ടുചിറ വാതക ശ്മശാനത്തില്‍ നടക്കും. മാഹി പള്ളൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളിൽ നിന്നാണ് സംഗീത അധ്യാപികയായി വിരമിച്ചത്. 2022-ല്‍ തൃശൂര്‍ സമതയുടെ രണഗീതി പുരസ്‌കാരം ലഭിച്ചു.നൂറുകണക്കിന് വേദികളില്‍ പാടി. എരഞ്ഞോളി ഗ്രാമീണ കലാസമിതിയുടെ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടി. പേരാവൂര്‍ തുണ്ടിയില്‍ സെന്റ് ആന്റണീസ് സ്‌കൂളിലാണ് അധ്യാപികയായി സേവനം ആരംഭിച്ചത്. പ്രശസ്തമായ തലശേരി എം എല്‍ ബ്രദേഴ്‌സ് മ്യൂസിക്കിലെ പാട്ടുകാരിയായിരുന്നു. ആകാശവാണിയിലും സംഗീതപരിപാടി അവതരിപ്പിച്ചു. ഭര്‍ത്താവ്: പരേതനായ എം ഗോവിന്ദന്‍. മക്കള്‍: ബീന, റാണി, റാഹി, സംഗീത്. മരുമകന്‍: എന്‍ രാജേന്ദ്രന്‍.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം