ബോക്സിങ് അസോസിയേഷന് സർക്കാർ അംഗീകാരം നൽകണമെന്ന് ഭാരവാഹികൾ




കണ്ണൂർ:ഇന്ത്യൻ ബോക്സിങ്ങിന് ഇനി നല്ല കാലമാണ് വരാൻ പോകുന്നതെന്നും ആ സുവർണ്ണാവസരംപരമാവധിപ്രയോജനപ്പെടുത്താൻ കേരളം തയ്യാറാവണമെന്നും കേരള സംസ്ഥാന അമേച്വർ ബോക്സിങ് അസോസിയേഷൻ പ്രസിഡണ്ട്ഡോ:എൻ കെ സൂരജ് , സെക്രട്ടറി ഡോ: ഡി ചന്ദ്രലാൽ എന്നിവർ  വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇംഗ്ലണ്ടിൽ നടന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനം നേടിയത് ഇതിന്റെ ആദ്യ സൂചനയാണെന്നും ഇവർ ചൂണ്ടിക്കാട്ടി. ബോക്സിങ് മത്സരത്തെ ശക്തിപ്പെടുത്താൻ സംസ്ഥാന തലത്തിൽ വിവിധ പദ്ധതികൾക്ക് അസോസിയഷർ രൂപം നൽകീട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത്കൂടുതൽദേശീയ-അന്തർദേശീയ മത്സരങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടന്ന് വരികയാണ്. കേരളത്തിന്റെ ബീച്ചുകൾ കേന്ദ്രീകരിച്ച്പുതുമയാർന്നബീച്ച്ബോക്സിങ്ങ് മത്സരങ്ങളും പ്രോത്സാഹിപ്പിക്കാൻ അസോസിയേഷൻ നടപടിയെടുക്കുന്നുണ്ട്. അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ - അർദ്ധ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കിയ ബോക്സിങ്ങ് താരങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ടെന്നും ഈ താരങ്ങളാണ് കേരളത്തിന്റെ കരുത്തെന്നും പ്രസിഡണ്ട് പറഞ്ഞു. ബി എസ് ഐ അംഗീകാരമുള്ള സംസ്ഥാന അമേച്വർ ബോക്സിംഗ് അസോസിയേഷന് സ്പോർട്സ് കൗൺസിൽ അടിയന്തിരമായി അംഗീകാരം നൽകി കേരള ബോക്സിങ്ങ് മേഖലയെ ശക്തിപ്പെടുത്താൻ സർക്കാർ തലത്തിൽ അടിയന്തിര ഇടപെടലുണ്ടാവണം. ഇതിനായി കൂടുതൽ കോച്ചുകളെ നിയമിക്കാനും ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനും സർക്കാർ തയ്യാറാകണമെന്ന് ഭാരവാഹികൾ അറിയിച്ചു..ഭാരവാഹികളായ ഒ കെ ബിനീഷ്, വിൽസൺപെരെര, അജിത്ത് വിൽഫ്രഡ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം