കണ്ണൂർ സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ക്ക് മിന്നും വിജയം

 



കണ്ണൂർ : കണ്ണൂർ സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് ഉജ്വല വിജയം. തിരഞ്ഞെടുപ്പ് നടന്ന പത്തിൽ ഏഴ് സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. അതേസമയം ഒരു സീറ്റിൽ പോലും കെ എസ് യുവിന് വിജയിക്കാനായില്ല.സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിനും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനും പിന്നാലെ സെനറ്റ് തിരഞ്ഞെടുപ്പിലും മിന്നുന്ന വിജയമാണ് എസ്എഫ്ഐക്ക് നേടാനായത്. സെനറ്റിലേക്ക് ജനറൽ കൗൺസിൽ ഓഫ് യൂണിവേഴ്‌സിറ്റി യൂണിയൻ മണ്ഡലത്തിൽ പത്തിൽ ഏഴിലും എസ്എഫ്ഐ വിജയിച്ചു. മൂന്ന് സീറ്റുകളിൽ എം എസ് എഫിനാണ് വിജയം. ഒരു സീറ്റിൽ പോലും വിജയിക്കാതെ കെ എസ് യു തകർന്നടിഞ്ഞു. കെ എസ് യുവും എം എസ് എഫും നടത്തിയ കള്ളപ്രചാരണങൾക്കുള തിരിച്ചടിയാണ് എസ്എഫ്ഐ വിജയമെന്ന് കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ബിപിൻരാജ് പായം പറഞ്ഞു.

' വിജയിച്ച എസ്എഫ്ഐ സ്ഥാനാർത്ഥികളെ ആനയിച്ച് കണ്ണൂർ നഗരത്തിൽ എസ്എഫ്ഐ പ്രവർത്തകർ ആഹ്‌ളാദ പ്രകടനം നടത്തി. കണ്ണൂർ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ, പ്രസിഡണ്ട് ടി പി അഖില, ജോ സെക്രട്ടറിമാരായ ജോയൽ തോമസ്, കെ നിവേദ് കാസർകോഡ് ജില്ലാ സെക്രട്ടറി കെ പ്രണവ്, സംസ്ഥാന സമിതിയംഗം സ്വാതി പ്രദീപ് തുടങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം