കാലിൽ ചുറ്റിയ കുരുക്കായി കേസുകൾ, അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ ഇരയായി മാറിയ ഷൈജു ജീവനൊടുക്കിയത് ഗത്യന്തരമില്ലാതെ


കണ്ണൂർ : കണ്ണൂ രിലെ നിക്ഷേപകരെ കണ്ണീരിലാഴ്ത്തിയ അർബൻ നിധി നിക്ഷേപ തട്ടിപ്പിന് ജീവൻ കൊടുക്കേണ്ടി വന്ന ഇരയായി മാറി ഷൈജു.

കണ്ണൂർ ഹൃദയത്തിലെ താവക്കര കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായി ചേർക്കപ്പെട്ട യുവാവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. താഴെ ചൊവ്വ കിഴുത്തള്ളി സ്വദേശി ഷൈജു തച്ചോത്താണ് വീട്ടിൽ തൂങ്ങി മരിച്ചത് കോടികളുടെ നിക്ഷേ തട്ടിപ്പിൽ 50 ൽപ്പരം കേസുകൾ ഷൈജുവിൻ്റെ പേരിലുണ്ട്. ബ്രാഞ്ച് മാനേജരെന്ന നിലയിലാണ് ഈ കേസുകളിൽ ഭൂരിഭാഗവും ഇതുകൂടാതെ ഷൈജുവിൻ്റെ കുടുംബാംഗങ്ങളുടെയും സ്വന്തം പേരിലുള്ള ലക്ഷക്കണക്കിന് രൂപയും നഷ്ടപ്പെട്ടു. ഓരോ കേസുവരുമ്പോഴും ജാമ്യമെടുത്ത് പുറത്തിറങ്ങുകയായിരുന്നു. ഇതിൽ ചിലതിൽ റിമാൻഡിലുമായിട്ടുമുണ്ട് വൻ തുക അർബൻ നിധി നിക്ഷേപ കമ്പിനിയുടെ ഓഫിസിൽ ജോലി കിട്ടുന്നതിനായി ഇയാൾ ഡെപ്പോസിറ്റായി ബന്ധുക്കളിൽ നിന്നും  മറ്റും ഷൈജുകടം വാങ്ങി നൽകിയിട്ടുണ്ട്. എന്നാൽ ഉള്ളതെല്ലാം വാരിപ്പൊറുക്കി മലപ്പുറം ചങ്ങരകുളം സ്വദേശികളായ കെ.എ ഗഫൂർ ഷൗക്കത്തലി ആൻ്റണി എന്നിവർ മുങ്ങിയപ്പോൾ പെരുവഴിയിലായത് നിക്ഷേപകർ മാത്രമല്ല ഷൈജുവിനെപ്പോലുള്ള ജീവനക്കാരുമാണ്.എന്നാൽ ഷൈജു ജീവനൊടുക്കിയ സംഭവവും കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ് കണ്ണൂർ ടൗൺ 

 പൊലിസിൻ്റെ വിശദീകരണം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അർബൻ നിധിയുടെ ഫിനാൻസ് മാനേജരായ ജീനയുടെ പേരിലും അൻപതിലധികം കേസുകളുണ്ട്. ഇവരും ഇപ്പോൾ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. 12 ശതമാനം ലാഭവിഹിതം വാഗ്ദ്ധാനം ചെയ്തു കൊണ്ടു അർബൻ നിധി ഉടമകൾ ജീവനക്കാരെ കൊണ്ടു പണം പിരിപ്പിച്ചത്.

കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചു നിക്ഷേപകര്‍ക്ക്‌ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പുവിവരം പുറത്തുവരുന്നത്. ഏജന്റുമാര്‍ മുഖേനെയാണ് സ്ഥാപനം വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചത്. പന്ത്രണ്ടുശതമാനം വരെയാണ് ഇവര്‍ പലിശ വാഗ്്ദ്ധാനം ചെയ്തത്. ബാങ്കുകളില്‍നിക്ഷേപിച്ചാല്‍ ആദായ നികുതി നല്‍കേണ്ടി വരുമെന്നും ഇവിടെ നിക്ഷേപിച്ചാല്‍ അതു ഒഴിവായി കിട്ടുമെന്നും നിക്ഷേപകരെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു. ഇങ്ങനെ സമാഹരിച്ച 500 കോടിയിലേറെ രൂപയുമായാണ് പ്രതികൾ മുങ്ങിയത്. ഇത്തരത്തിൽ ഇരകളാക്കപ്പെട്ടവരാണ് ഷൈജുവും ജീനയും ഉൾപ്പെടെയുള്ള ജീവനക്കാർ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം