ചടയൻ സ്മരണയിൽ കണ്ണൂർ, അനുസ്മരണവും പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി




കണ്ണൂർ:സിപിഎം മുൻസംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ ഓർമ്മ ദിനത്തിൽ പയ്യാമ്പലത്തിൽ സ്മൃതി മണ്ഡപത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി കെ കെ രാജേഷ് അധ്യക്ഷനായി സംസ്ഥാന കമ്മിറ്റി അംഗം എം പ്രകാശൻ സ്വാഗതം പറഞ്ഞു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംപി ജയരാജൻ നേതാക്കളായ ടി കെ ഗോവിന്ദൻ മാസ്റ്റർ ടി വി രാജേഷ് കെ വി സുമേഷ് എം സുരേന്ദ്രൻ പി വി ഗോപിനാഥ് കാരായി രാജൻ വി കെ സനോജ് എം.സി ഹരികൃഷ്ണൻ കെ പി സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി ചടയൻ ഗോവിന്ദന്റെ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു വൈകിട്ട് ചടയന്റെ ജന്മദേശവുമായ കമ്പിലിൽ പ്രകടനവും പൊതുയോഗവും നടന്നു. അനുസ്മരണ പൊതുയോഗം സിപിഎം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം