അങ്കണവാടി ടീച്ചർ പിഞ്ചുകുഞ്ഞിനെ മർദ്ദിച്ചതായി പരാതി
തിരുവനന്തപുരം:തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചര്‍ കുഞ്ഞിന്റെ മുഖത്ത് കൈ വീശി അടിച്ചു. രണ്ടേ മുക്കാല്‍ വയസ്സുള്ള കുഞ്ഞിനോടാണ് ക്രൂരത. കുഞ്ഞിന്റെ മുഖത്ത് മര്‍ദ്ദനത്തിന്റെ പാടുകള്‍ ഉണ്ട്. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ ആണ് സംഭവം.പുഷ്പകല എന്ന അങ്കണവാടി ടീച്ചര്‍ക്കെതിരെയാണ് പരാതി. ഇന്നലെ വൈകുന്നേരം വീട്ടുകാര്‍ കുട്ടിയെ കുളിപ്പിക്കുമ്പോഴാണ് മുഖത്ത് പാട് കണ്ടത്. നിലവില്‍ കുട്ടി തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.വിവരം ബാലാവകാശ കമ്മീഷന് കൈമാറുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ആരോപണ വിധേയ ആയ ടീച്ചറെ പുറത്താക്കാൻ തീരുമാനിച്ചു. കുട്ടിയെ ENT ഭാഗത്തിൽ പരിശോധന പൂർത്തിയാക്കി. നിലവിൽ കുഞ്ഞിന് ഗുരുതര പരുക്കുകളില്ല. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി നൽകുമെന്ന് കുട്ടിയുടെ പിതാവ് പ്രവീൺ പറഞ്ഞു.

Comments
Post a Comment