മിൽമയുടെ പാലുൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കുറയും*





കണ്ണൂർ: ജിഎസ് ടി ഇളവിന്റെ ഗുണം നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ച് മിൽമ. ജനകീയമായ പാലുത്പന്നങ്ങളുടെ വില കുറച്ചാണ് ജനങ്ങളിലേക്ക് ജി എസ് ടിയുടെ ആനുകൂല്യം എത്തിക്കുന്നത്. ഇതോടെ നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില കുറയും.ഇന്ന്  മുതൽ പുതുക്കിയ ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വരുന്നതോടെ വിലക്കുറവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങ‍ും.മിൽമയുടെ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറവ് സംഭവിക്കും. നിലവിലെ 720 രൂപയിൽ നിന്ന് 675 രൂപയായാണ് കുറയുന്നത്. 370 രൂപയുണ്ടായിരുന്ന അര ലിറ്റർ നെയ്യ് 25 രൂപ കുറവിൽ 345 രൂപയ്ക്ക് ലഭിക്കും. നെയ്യുടെ ജിഎസ് ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറഞ്ഞതിന്റെ ഗുണമാണ് മിൽമ ഉപഭോക്താക്കൾക്ക് നൽകുന്നത്.


240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനിമുതൽ 225 രൂപയ്ക്ക് ലഭിക്കും. 500 ഗ്രാം പനീറിന്റെ വില 245 രൂപയിൽ നിന്ന് 234 രൂപയായി കുറയും 11 രൂപയുടെ കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കും. അഞ്ച് ശതമാനം ഉണ്ടായിരുന്ന പനീറിന്റെ ജിഎസ് ടി പൂർണ്ണമായും ഒഴുവാക്കിയിട്ടുണ്ട്.


മിൽമയുടെ ജനപ്രിയ ഉത്പന്നമായ വാനില ഐസ്ക്രീമിന്റെ 220 രൂപയായിരുന്ന ഒരു ലിറ്ററിന്റെ വില 196 രൂപയായി കുറച്ചിട്ടുണ്ട്.  ജിഎസ് ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനാൽ 24 രൂപയുടെ കിഴിവ് ലഭ്യമാകും.


വിലക്കുറവ് പ്രാബല്യത്തിൽ വരുമ്പോൾ നെയ്യ്, വെണ്ണ, പനീർ എന്നിവയുടെ വിലയിൽ ഏഴ് ശതമാനത്തോളം കുറവ് വരും. ഐസ്ക്രീമിന് 12 മുതൽ 13 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്നും മിൽമ ചെയർമാൻ  കെ എസ് മണി പറഞ്ഞു. ഫ്ളേവേർഡ് പാലിന്റെ നികുതിയും 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറഞ്ഞിട്ടുണ്ട് . അഞ്ച് ശതമാനം ഉണ്ടായിരുന്ന യുച്ച്ടി പാലിൻറെ ജി എസ് ടിയും ഒഴിവാക്കിയിട്ടുണ്ട്.


മിൽമയുടെ പായസം മിക്സിന്റെ ജിഎസ് ടി 18 ശതമാനത്തിൽ നിന്ന് അഞ്ചാക്കി കുറച്ചിട്ടുണ്ട്. പായ്ക്ക് ചെയ്ത ജ്യൂസുകൾക്കും ഈ ഇളവ് ലഭ്യമാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം