കണ്ണൂർ നഗരത്തിലെ പെട്രോൾ പമ്പിൽ ഇരച്ചെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
കണ്ണൂർ : കണ്ണൂർ നഗരത്തിലെപാമ്പൻ മാധവൻ റോഡിലെ തളാപ്പ് എൻകെബിടി പെട്രോൾ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാനെത്തിയ ബെൻസ് കാർ നിയന്ത്രണംതെറ്റി സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുതെറിപ്പി ച്ചു. കാലിന് ഗുരുതര പരിക്കേറ്റ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി റെജിനയെ (36) കണ്ണൂരിലെ സ്വകാ ര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ധനം നിറക്കുന്ന മെഷീനിൽ കാർ ഇടിക്കാതിരുന്നതി നാൽ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച വൈകിട്ട് 6.10-നാണ് വ്യവസായിയായ പള്ളിക്കുന്നിലെ മോഹനകൃഷ്ണൻ ഓടിച്ച കാറിന്റെ നിയന്ത്രണംതെറ്റി അപകടമുണ്ടായത്. യുവതിയെ ഇടിച്ചുതെറിപ്പിച്ചശേഷം എതിർ വശത്തെ ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ചാണ് കാർ നിന്നത്. പെട്രോൾ പമ്പിലെ ഇന്ധനം നിറക്കുന്ന നോസിൽ കാർ തട്ടി ഇളകിവീണു.
കാറിടിച്ച് ചെക്കിക്കുളം സ്വദേശിയായ ഗണേശൻ്റെ ഓട്ടോറിക്ഷയുടെ മുൻഭാഗം തകർ ന്നു. ഗണേശൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ റെജിനയുടെ സ്കൂട്ടറിനും മറ്റൊരു കാറിനും ഇടിയുടെ ആഘാത ത്തിൽ കേടുപാടുണ്ട്. അപകടം കണ്ട് പേടിച്ചുമാറിയ പമ്പ് ജീവനക്കാരൻ അഞ്ചാംപീടികയിലെ കെ. അശോകന്റെ കൈയ്ക്ക് പരിക്കേറ്റു.
കണ്ണൂർ ടൗൺ പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി വാഹനങ്ങൾ നീക്കി. കാറിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാവാം അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

Comments
Post a Comment