പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലുക്കോമീറ്റർ; വയോമധുരം പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കണ്ണൂർ :ബിപിഎൽ വിഭാഗത്തിൽപ്പെട്ട 60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലുക്കോമീറ്റർ നൽകുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ പ്രമേഹ രോഗിയാണെന്ന് സർക്കാർ അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റും അധികമായി സ്ട്രിപ്പുകൾ ആവശ്യമുള്ളവർ മാനദണ്ഡത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ലൈഫ് സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ് . വിശദവിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്, തിരുവനന്തപുരം, പൂജപ്പുര- 695012 എന്ന വിലാസത്തിൽ ബന്ധപ്പെടണം.

Comments
Post a Comment