ആറളത്ത് കാണാതായ വയോധികയുടെ മൃതദേഹം പുഴയിൽ
ആറളം: ആറളത്ത് കാണാതായ വയോധികയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി.ആറളം പറമ്പത്തെ കണ്ടിയിലെ പുത്തൻവീട്ടിൽ മാധവിയമ്മ (85) യുടെ മൃതദേഹമാണ് ആറളം പാലത്തിന് സമീപം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതൽ മാധവിയമ്മയെ കാണാതായിരുന്നു. ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ആറളം റസ്ക്യു ടീമംഗങ്ങൾ കാണുകയും അപ്പോൾ തന്നെ വെള്ളത്തിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. നാസർ പൊയിലന്റെ നേതൃത്വത്തിൽ ആറളം റസ്ക്യു അംഗങ്ങൾ ആയ ഷക്കീർ പുഴക്കര, മജീദ് ദാനിയ, മൊയ്‌തീൻ ചാത്തോത്ത്, ജയൻ കൊടുവളം എന്നിവർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.

Comments
Post a Comment