മിനി ദിശ :കണ്ണൂർ വിദ്യാഭ്യാസ ജില്ല ഉന്നത വിദ്യാഭ്യാസ പ്രദർശനം മുണ്ടേരിയിൽ
കണ്ണൂർ :മാറിവരുന്ന തൊഴിൽ സാധ്യതകളെക്കുറിച്ചും വിവിധ കോഴ്സുകളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായിമിനി ദിശയെന്ന പേരിൽ കണ്ണൂർ വിദ്യാഭ്യാസ ജില്ല ഉന്നത വിദ്യാഭ്യാസ പ്രദർശനം നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സപ്തംബർ 26, 27 തീയ്യതികളിലായി മുണ്ടേരി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ചാണ് പ്രദർശനം നടക്കുന്നത്.
26 നു രാവിലെ 9.30നു ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്യും. മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ശ്രീജനി എൻ വി, വി കെ സുരേഷ് ബാബു, വാർഡ് മെമ്പർ പി അഷറഫ് പങ്കെടുക്കും.
സംസ്ഥാന തല ദിശ നവംബർ 24 മുതൽ 28 വരെ കോട്ടയത്ത് വെച്ച് നടക്കുകയാണ്.
പ്രദർശനത്തിൽ കേന്ദ്ര സംസ്ഥാന സർക്കാർ അധീനതയിലുള്ളതും പോതുമേഖലയിലും പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. വിവിധ തൊഴിൽ മേഖലയും കോഴ്‌സുകളെയും കുറിച്ച് കരിയർ മേഖലയിലെ വിദഗ്‌ധർ പങ്കെടുക്കുന്ന സെമിനാറുകൾ നടക്കും.
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിങ് സെൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനം ശനിയാഴ്ച്ച എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രമീള പി കെ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കണ്ണൂർ ഡി ഡി ഇ ശ്രിമതി ഷൈനി ഡി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
വാർത്താ സമ്മേളനത്തിൽ കൺവീനർ ഡോ. രാജേഷ് ബാബു കെ.ആർ, ജ.കൺവീനർ മനോജ് കുമാർ, റീജ ആർ, മീഡിയ കൺവീനർ പ്രേമരാജൻ പങ്കെടുത്തു

Comments
Post a Comment