ധർമ്മടത്ത് എം.ഡി.എം.എം.എയുമായി കുന്നോത്ത് സ്വദേശിയായ യുവാവ് അറസ്റ്റിൽ
ധർമ്മടം:ധർമ്മടത്ത് വൻ എം.ഡി.എ ശേഖരവുമായി വിൽപനക്കാരനായ യുവാവ് അറസ്റ്റിൽ ' കുന്നോത്ത് സ്വദേശി ഫായിസ് ഇബിൻ ഇബ്രാഹിമാണ് ധർമടം പൊലിസിൻ്റെ പിടിയിലായത്. പ്രതിയുടെ വീട്ടിൽ നിന്നാണ് ധർമ്മടം എസ്.ഐ ജെ. ഷജീമിൻ്റെ നേതൃത്വത്തിൽ മയക്കുമരുന്ന് പിടികൂടിയത്. രഹസ്യവിവരമനുസരിച്ചായിരുന്നു റെയ്ഡ്. പ്രതി ബംഗ്ളൂരിൽ നിന്നും മയക്കുമരുന്ന് കൊണ്ടുവന്ന് തലശേരി, ധർമ്മടം ഭാഗങ്ങളിൽ വിൽപ്പന നടത്തിവരികയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു. ഫായിസിനെ ചോദ്യം ചെയ്തതിനു ശേഷം എൻ.ഡി.പി.എസ് ആക്ടുപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി.

Comments
Post a Comment