മുത്തപ്പൻ്റെ പേരിൽ വ്യാജ പ്രചാരണവും അനധികൃത പണപ്പിരിവും നടത്തിയ മലപ്പു സംസ്വദേശി ക്കെതിരെ അന്വേഷണം വേണമെന്ന്ഉത്തര മലബാർ ശ്രീ മുത്തപ്പൻ സേവാസംഘം ഭാരവാഹികൾ
കണ്ണൂർ:മുത്തപ്പന്റെപേരിൽ ട്രസ്റ്റ്രൂപീകരിച്ച് അനധികൃത ധനസമാഹരണം നടത്തിവരുന്നയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഉത്തര മലബാർ ശ്രീ മുത്തപ്പൻ സേവാസംഘം പ്രസിഡണ്ട് പിവി രവീന്ദ്രൻ മടയനും സെക്രട്ടറി വിജീഷ് മടയനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതു സംബന്ധിച്ച്
മുഖ്യമന്ത്രിക്കും ദേവസ്വം വകുപ്പ് മന്ത്രിക്കുംഡിജിപിക്കും പരാതി നൽകിയെന്ന് ഉത്തരമലബാർ ശ്രീ മുത്തപ്പൻ സേവാ സംഘം ഭാരവാഹികൾ കൂടിയായ ഇവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കുന്നത്തൂർ പാടിയിലും പുരളിമലയിലും ആരാധിച്ചു വരുന്ന മുത്തപ്പനെ വികൃതമാക്കി ചിത്രീകരിച്ച് കൊണ്ട് മലപ്പുറം ചുങ്കത്തറയിൽ താമസിച്ചു വരുന്ന സി എസ് രമേഷ് സ്വാമിയെന്നയാൾ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണവും ആചാരലംഘനവും അനധികൃത പണപിരിവും നടത്തിവരികയാണ്.
മുത്തപ്പൻ കാവ് ഭഗവതി ടെമ്പിൾ ചാരിറ്റബിൾട്രസ്റ്റ് രൂപീകരിച്ച് ഭക്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മുത്തപ്പന്റെ കൊടുമുടി വെച്ച് കെട്ടിയാടിക്കുകയും ചെയ്ത് വരികയാണ്.ട്രസ്റ്റിന്റെ പേരിൽ അനധികൃത ധനസമാഹരണം നടത്തിയതിന് രാജസ്ഥാൻ പോലീസ് രമേശ് സ്വാമിയുടെ പേരിൽ ചാർജ് ചെയ്തകേസ് നിലവിലുണ്ടെന്നും ഭാരവാഹികൾ ആരോപിച്ചു. വിശ്വാസികളെ ചതിച്ച് ട്രസ്റ്റിന്റെ പേര് പറഞ്ഞ് കോടിക്കണക്കിന് രൂപയുടെ ധനാപഹരണമാണ് നടത്തിയിട്ടുള്ളത്. ഇതിനെതിരെ പൊലിസ് നടപടി സ്വീകരിക്കണം. കേവലം ക്ഷമ ചോദിച്ചതുകൊണ്ടോ മാപ്പുപറഞ്ഞതുകൊണ്ടോ തീരുന്ന പ്രശ്നമല്ല ഇതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. പറഞ്ഞു. രമേശ് സ്വാമിക്ക് ഇന്റർനാഷണൽ തമിഴ് യൂണിവേർസിറ്റി, യു എസ് എ 2019 ൽ ഡോക്ടറേറ്റ് നൽകീട്ടുണ്ടെന്നു കെ ഐ എൻ ജി എസ് എസ് യൂണിവേഴ്സിറ്റി യു സ് എ 2022 ൽ ഡോക്ടറേറ്റും ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി 2022 ൽഡോ: എപിജെ അബ്ദുൾ കലാം അവാർഡ് മറ്റ് മൂന്ന് അന്തർദ്ദേശീയ അംഗീകരങ്ങളും ലഭിച്ചതായി ഇദ്ദേഹം അവകാശപ്പെടുന്നുണ്ട്. ഇത്തരം അംഗീകാരങ്ങൾരമേഷ്സ്വാമിക്ക് ലഭിച്ചതിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് പി വി രവീന്ദ്രൻ മടയൻ, സെക്രട്ടറി വിജീഷ് മടയൻ, സഹദേവൻ മടയൻ, വിനോദൻ ആൾമടയൻ, പവനൻ ആൾമടയൻ എന്നിവർ പങ്കെടുത്തു.

Comments
Post a Comment