ഇഷാനി സന്ദീപിന് വിമാനതാവളത്തിൽ സ്വീകരണം നൽകി



മട്ടന്നൂർ : ജവഹർ ബാൽ മഞ്ച് ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മാഹിയിലെ ഇഷാനി സന്ദീപിന് കണ്ണൂർ എയർപോർട്ടിൽ സ്വീകരണം നൽകി. മാഹി എം.എൽ.എ രമേഷ് പറമ്പത്ത് ,മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.മോഹനൻ , ജനറൽ സെക്രട്ടറി സത്യൻ കേളോത്ത് , യൂത്ത് കോൺഗ്രസ്സ് പുതുച്ചേരി സംസ്ഥാന സെക്രട്ടറി അലി അക്ബർ ഹാഷിം ,  ജവഹർ ബാൽ മഞ്ച് മട്ടന്നൂർ ബ്ലോക്ക് ചെയർമാൻ അജിത് കുമാർ, യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് അഷറഫ് എളമ്പാറ , കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറ , ജവഹർ ബാൽ മഞ്ച് മട്ടന്നൂർ മണ്ഡലം ചെയർമാൻ രാജീവ് എം.ആർ , തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം