എഫ് എഫ് ഒ ടി എ യുടെ നേതൃത്വത്തിൽ സൗജന്യ പരിശീലന അക്കാഡമി ആരംഭിക്കുന്നു




കണ്ണൂർ:ജില്ലാ - സംസ്ഥാന യൂണിവേർസിറ്റി ദേശീയ തലത്തിലുള്ള ക്ലബ്ബുകൾക്കും ദേശീയ ടീമിനു വേണ്ടിയും ഫുട്ബോൾ കളിച്ച് ഫുട്ബോൾ ബാലപാഠങ്ങളുടെപ്രശസ്തമായ ഫുഡ്ബോൾ ഫ്രണ്ട് ഫ്രീ കോച്ചിംഗ്സെന്ററിലെ പഴയ കളിക്കാരുടെ കൂട്ടായ്മയായ എഫ് എഫ് ഒ ടി യ സൗജന്യ ഫുട്ബോൾ പരിശീലന അക്കാഡമി.ആരംഭിക്കുന്നു.തുടക്കത്തിൽജില്ലയിലെ 16 നും 19 നു മിടയിൽ പ്രായമുള്ള 30 ആൺകുട്ടികൾക്കാണ് അക്കാഡമിയിൽ പരിശീലനം നൽകുന്നത്. ഇതിന്റെ സെലക്ഷൻട്രയൽ സപ്തംബർ 21 ന് വൈകുന്നേരം 3 മുതൽ 5 മണി വരെ കണ്ണൂർ പോലീസ് ടർഫിൽ വെച്ച് നടക്കും. താല്പര്യമുള്ളവർ ആധാറിന്റെ കോപ്പിയുമായി പങ്കെടുക്കാവുന്നതാണെന്ന് പ്രസിഡണ്ട് സി സി അഹമ്മദ് നിസ്സാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9995 33 3400 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സിക്രട്ടറി എസ് കിഷോർ കുമാർ , വി രാജേഷ് പ്രേം, എൻ അജിത് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം