ദീനദയാൽ ഉപാധ്യായ ഭാരതത്തിന് നൽകിയ ദാർശനിക സംഭാവനകളെ രാഷ്ട്രം എന്നും സ്മരിക്കും: സി കെ പത്മനാഭൻ




കണ്ണൂർ:പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ ജന്മദിനത്തിൽ, അദ്ദേഹം ഭാരതത്തിന് നൽകിയ ദാർശനിക സംഭാവനകളെ രാഷ്ട്രം സ്മരിക്കുന്നു. ഭാരതീയ ജനസംഘത്തിന്റെ മുഖ്യ ശില്പികളിലൊരാളായി, ശ്യാമപ്രസാദ് മുഖർജിയോടൊപ്പം അദ്ദേഹം പാർട്ടിയെ നയിച്ചത് കേവലം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കപ്പുറം, സാംസ്‌കാരിക ദേശീയതയിലും സ്വാശ്രയത്വത്തിലും ഊന്നിയായിരുന്നു. 

അദ്ദേഹം മുന്നോട്ടുവെച്ച 'ഏകാത്മ മാനവദർശനം' എന്ന തത്ത്വചിന്ത, ഭാരതത്തിന്റെ ആത്മാവിൽ വേരൂന്നിയതും രാഷ്ട്രത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്നതുമാണ്. ഇന്നത്തെ 'ആത്മനിർഭർ ഭാരതം' എന്ന സങ്കൽപ്പത്തിന് അടിത്തറ പാകിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ്. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും കോടിക്കണക്കിന് പ്രവർത്തകർക്ക് ഊർജ്ജവും രാഷ്ട്രത്തിന് വഴികാട്ടിയുമായി നിലകൊള്ളുന്നു.

ബിജെപി കണ്ണൂർ നോർത്ത് ജില്ലാ ഓഫീസ് ആയ മാരാർ മന്ദിരത്തിൽ പണ്ഡിറ്റ് ദീനദയാൽ  അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് വി മനുപ്രസാദ്, നേതാക്കളായ യു ടി ജയന്തൻ, എം അനീഷ് കുമാർ, പി കെ ശ്രീകുമാർ, അർജുൻ മാവിലക്കണ്ടി, അരുൺ കൈതപ്രം, ഹേമന്ത് മാവിലക്കണ്ടി എന്നിവർ നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ടി സി മനോജ് സ്വാഗതം പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം