മുസ്ലീം ലീഗ്ജനബോധന പദയാത്ര വിജയിപ്പിക്കാൻ വിപുലമായ ഒരുക്കങ്ങൾ
എളയാവൂർ : ഒക്ടോബർ രണ്ടിന് മേഖലാ കമ്മിറ്റി നടത്തുന്ന ജനബോധന പദയാത്രയിൽ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനും പരമാവധി വാർഷിക വരിക്കാരെ ചേർത്ത് ചന്ദ്രിക ക്യാമ്പയിൻ വിജയിപ്പിക്കാനും കണ്ണഞ്ചാൽ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ശാഖാ പ്രസിഡണ്ട് കെ കെ താജുദ്ദീന്റെ അധ്യക്ഷതയിൽ അജ്മാൻ കെഎംസിസി സെക്രട്ടറി പുളിക്കൽ മുസ്തഫ ഉദ്ഘാടനം ചെയ്തു. എളയാവൂർ മേഖലാ വൈസ് പ്രസിഡണ്ട് ഡേടി പി അബ്ദുൽ ഖാദർ, ഡി.വി അബ്ദുൽ ഖാദർ, കെ കെ അബൂബക്കർ, അബ്ദുൽസലാം, അബ്ദുൽ ഷുക്കൂർ, സഹൽ സി എച്ച്, സി കെ അബ്ദുൽ റസാഖ് തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ വി മുഹമ്മദ് നവാസ് സ്വാഗതവും ട്രഷറർ മുഫ് സിർ മഠത്തിൽ നന്ദിയും പറഞ്ഞു.

Comments
Post a Comment