സുശീല കര്‍ക്കി നേപ്പാളിൻ്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേൽക്കും

 



കാഠ്മണ്ഡു :സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ നേപ്പാളില്‍ മുന്‍ ചീഫ് സുശീല കര്‍ക്കിയെജസ്റ്റിസ് സുശീല കര്‍ക്കിയെ നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കുമെന്ന് സൂചന. നേപ്പാളിന്റെ ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ച ആദ്യ വനിതയാണ് സുശീല കര്‍ക്കി. ഇന്ന് ജന്‍സി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സുശീല കർക്കി ഭാഗമായിരുന്നു. യുവാക്കളുടെ വെര്‍ച്വല്‍ യോഗത്തിന് പിന്നാലെയാണ് സുശീല കര്‍ക്കിയുടെ പേര് ഉയര്‍ന്നുവന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


5000ത്തിലധികം യുവാക്കള്‍ പങ്കെടുത്ത വെര്‍ച്വല്‍ മീറ്റിങ്ങില്‍ ഏറ്റവും കൂടുതല്‍ പിന്തുണ സുശീല കര്‍ക്കിക്കാണ് ലഭിച്ചതെന്ന് ഒരു ജെന്‍ സി പ്രതിനിധിയും വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സുശീല കര്‍ക്കി അറിയിച്ചതായും വിവരമുണ്ട് .നേപ്പാളിന്റെ നിലവിലെ സാഹചര്യം അതീവ കഠിനമാണെന്നും മുന്‍കാലങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ സ്ഥിതി വളരെ മോശമാണെന്നും സുശീല കര്‍ക്കി പറഞ്ഞു. നേപ്പാളിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


നേപ്പാളില്‍ അഴിമതിക്കാരാരയ രാഷ്ട്രീയക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം, ഒരു ദേശീയ സര്‍ക്കാരിന്റെ രൂപീകരണം എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ജെന്‍സി പ്രക്ഷോഭം ആളികത്തിയത്. പിന്നാലെ പ്രധാനമന്ത്രി കെ പി ശര്‍മ രാജിവെക്കുകയായിരുന്നു. ശര്‍മയുടെ രാജിക്ക് പിന്നാലെ സര്‍ക്കാരിലെ മറ്റ് മന്ത്രിമാരും രാജി വെച്ചു. ഇതോടെയാണ് ഇടക്കാല സര്‍ക്കാരിനെ നിയോഗിക്കേണ്ട സാഹചര്യം ഉണ്ടായത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം