വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക: എസ്.ഡി.പി.ഐ പദയാത്ര നടത്തി
കാടാച്ചിറ : വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐ കടമ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു.ചൊവ്വാഴ്ച വൈകീട്ട് കാടാച്ചിറ ടൗൺ പരിസരത്ത് നിന്നാരംഭിച്ച പദയാത്ര എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ഷംസീർ പി.ടി.വി ജാഥാ ക്യാപ്റ്റൻ സമീർ കളത്തിലിന് പതാക കൈമാറി ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് കാടാച്ചിറ, കനാൽ, പൊതുവച്ചേരി, കോട്ടൂർ വഴി കാടച്ചിറ ഹൈസ്കൂൾ ബസ്റ്റോപ്പിൽ സമാപിച്ചു.സമാപന പൊതുയോഗം സംസ്ഥാന കമ്മിറ്റി ട്രഷറർ എൻ കെ റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ സമീർ കളത്തിൽ മറുപടി പ്രസംഗം നടത്തി. ഇസ്ഹാഖ് കോട്ടൂർ സ്വാഗതം പറഞ്ഞു. ഹാരിഫ് ചാല അധ്യക്ഷത വഹിച്ചു.പദയാത്രയുടെ ഭാഗമായി പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ വാഹന പ്രചരണ ജാഥയും പര്യടനം നടത്തി. സ്വീകരണ കേന്ദ്രങ്ങളിൽ ജാഫർ ചെമ്പിലോട്, ഷംസീർ പി ടി വി തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment