കാലം സാക്ഷി ചരിത്രം സാക്ഷി:*പായത്തിന്റെ ചരിത്രം പ്രകാശനം ചെയ്തു



ഇരിട്ടി :പായം ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ചരിത്ര രചനയുടെ ഭാഗമായി ചരിത്ര രചന സമിതി തയ്യാറാക്കിയ 'കാലം സാക്ഷി ചരിത്രം സാക്ഷി' എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. മാടത്തിൽ നടന്ന പരിപാടിയിൽ മുൻ എം എൽ എ എം.വി ജയരാജൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് കൈമാറി പുസ്തക പ്രകാശനം നിർവഹിച്ചു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷയായി. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എൻ പത്മാവതി, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ, കെ ജെ സെബാസ്റ്റ്യൻ, കെ.കെ കുഞ്ഞികൃഷ്ണൻ, ഹമീദ് കണിയാറ്റയിൽ, പി സാജിദ്, സക്കീർ ഹുസൈൻ, എൻ അശോകൻ പഞ്ചായത്ത് സെക്രട്ടറി നിധിൻ സുധാകരൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.