പാണപ്പുഴയിൽ പെരുമ്പാമ്പിനെ കൊന്ന് ഇറച്ചിയാക്കി കറി വെച്ചു കഴിച്ച കേസിലെ പ്രതികൾറിമാൻഡിൽ
പയ്യന്നൂർ: കണ്ണൂർ ജില്ലയിലെ മാതമംഗലം പാണപ്പുഴയിൽവംശനാശ ഭീഷണി നേരിടുന്ന പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചുകഴിച്ച രണ്ടുപേരെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാതമംഗലത്തെ
പാണപ്പുഴയിലെ വീട്ടിൽ നിന്നാണ് പ്രതികൾ പിടിയിലായത്. പാണപ്പുഴ സ്വദേശികളായ യു പ്രമോദ് (36)സി ബിനീഷ് (37) എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം.
തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്‌പെഷ്യല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി പി രാജീവന്‍, എം വീണ, ഡ്രൈവര്‍ ആര്‍ കെ രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ 371-ാം നമ്പര്‍ വീട്ടുപരിസരത്ത് വെച്ചാണ് ഇവർ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് നടത്തിയ റെയ്ഡിൽ പ്രതികൾ കറിവെച്ച പെരുമ്പാമ്പിൻ്റെ ഇറച്ചിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Comments
Post a Comment