കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു
ചക്കരക്കൽ : ചക്കരക്കൽ - മൂന്നു പെരിയ റോഡിലെ പാനേരിച്ചാലിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾക്ക് പരുക്കേറ്റു. ഞായറാഴ്ച്ച വൈകിട്ട് 4.15നാണ് അപകടം.. ചക്കരക്കൽ ചൂള സ്വദേശിയായ യുവാവിനാണ് പരുക്കേറ്റത്. കാറിലിടിച്ചതിനു ശേഷം ബൈക്ക് യാത്രക്കാരനായ യുവാവ് റോഡരികിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ചക്കരക്കൽ ചൂള സ്വദേശിയായം യുവാവിനെ നാട്ടുകാർ കണ്ണൂരിലെ. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചക്കരക്കൽ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. നാട്ടുകാരുടെ സഹായത്തോടെ റോഡിൽ ഒഴുകി പരന്ന ഓയിൽ കഴുകി കളഞ്ഞു.

Comments
Post a Comment