മണിപ്പൂരില്‍ അസം റൈഫിൾസ് വാഹനത്തിന് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു, ആറ് പേർക്ക് പരുക്ക്

 




ഇംഫാൽ:മണിപ്പൂരിൽ അസം റൈഫിൾസ് ജവാന്മാർ സഞ്ചരിച്ച ട്രക്കിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ആറ് ജവാന്മാർക്ക് ആക്രമണത്തിൽ പരൂക്കേറ്റിട്ടുണ്ട്. ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോവുകയായിരുന്ന അസം റൈഫിൾസിൻ്റെ 407 ടാറ്റ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.


ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെ, നംബോൽ സബൽ ലെയ്‌കായ് എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശനത്തിനായി ഉപയോഗിച്ച അതേ പാതയിലാണ് ഈ ആക്രമണവും നടന്നിരിക്കുന്നത്. ഇംഫാലിനും ചുരാചന്ദ്പൂരിനും ഇടയിലുള്ള പ്രദേശത്താണ് ആക്രമണം നടന്ന സ്ഥലം

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം