പിപി തങ്കച്ചന്റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു




കണ്ണൂർ :കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പിപി തങ്കച്ചന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സുധാകരന്‍ എംപി അനുശോചിച്ചു.സൗമ്യമായ പ്രവര്‍ത്തനത്തിലൂടെ യുഡിഎഫിന്റെ ഐക്യം വളര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത നേതാവ്.ആരോടും പരിഭവവും പിണക്കവും വ്യക്തിവിരോധം പുലര്‍ത്താത്ത പൊതുപ്രവര്‍ത്തകന്‍. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയ വ്യക്തിത്വം. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ചിട്ടയോടെയും ഉത്തരവാദിത്തത്തോടെയും നിറവേറ്റിയ അദ്ദേഹം  കൃഷി മന്ത്രിയായും നിയമസഭാ സ്പീക്കറായും മികവ് തെളിയിച്ചു.കോണ്‍ഗ്രസ് ആശയങ്ങള്‍ എക്കാലും ഉയര്‍ത്തിപിടിച്ച നേതാവ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച നേതാവ് കൂടിയാണ് പിപി തങ്കച്ചന്‍. അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. പിപി തങ്കച്ചന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. 

-

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം