സ്ക്രാപ്പ് മർച്ചൻ്റ് അസോ. കണ്ണൂർ കളക്ടറേറ്റ് മാർച്ച് നടത്തി




കണ്ണൂർ :സ്ക്രാപ്പ് മേഖല പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്ക്രാപ്പ് മർച്ചൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കളക്ടറേറ്റ് മാർച്ച് നടത്തി. ഇ- മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും സ്ഥാപനത്തിൻ്റെ വിസ്തൃതിക്കനുസൃതമായി അനുവാദം നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകുക, ഷെഡ്ഡുകളെ സർക്കാർ അനുവാദമുള്ള എം.സി.എഫ്. കേന്ദ്രങ്ങളോ എം.ആർ.എഫ്. കേന്ദ്രങ്ങളോ ആയി അംഗീകരിക്കുക, ഉപേക്ഷിക്കപ്പെടുന്ന റീ-സൈക്കിൾ യോഗ്യമല്ലാത്ത മാലിന്യങ്ങളെ പൊതുമാലിന്യമായി കണ്ട് നീക്കം ചെയ്യാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. 

അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ പി എ ഷരീഫ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഗംഗാധരൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി

നിസാർ കെ സ്വാഗതം പറഞ്ഞു.പി എം മുഹമ്മദ് അർഷാദ്, ഹാരിസ് വയനാട്, ഹാരിസ് ചട്ടഞ്ചാൽ,

സുബൈർ മട്ടന്നൂർ, ശ്രീജിത് കണ്ണൂർ എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം