ഇനി വയ്യ ജയിലിൽ കിടക്കാൻ,ആണുങ്ങൾക്കും നീതി വേണമെന്ന് വിവാഹ മോചിത പീഡിതർ
കണ്ണൂർ : വിവാഹ മോചിതരായ പുരുഷൻമാർ അനുഭവിക്കുന്ന വിഷമങ്ങളും അഴിയാത്ത നിയമകുരുക്കുകളും പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് വിവാഹ മോചിതനും ഭാര്യയ്ക്കും മകൾക്കും ചെലവ് കൊടുക്കാത്തതിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്ത പറശിനിക്കടവ് സ്വദേശി കെ.അനിൽകുമാർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ന്യായാന്യായം നോക്കാതെ സ്ത്രീകൾക്ക് വേണ്ടി മാത്രമാണ് സർക്കാരും കോടതികളും നിൽക്കുന്നത്. കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുകയാണ് പലരെയും ' എഴുന്നൂറോളം പേർ ഇപ്പോഴും ജയിലിൽ കിടക്കുന്നുണ്ട്. കുട്ടികളെ ഉപയോഗിച്ചു പോലും കള്ളപോക്സോ കേസിൽ പ്രതിയാക്കപ്പെടുന്നുണ്ട്. ഒരു തെളിവുകളോ ശക്തമായ പരാതിയോ ഇതിന് ആവശ്യമില്ല. ദിവസ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന പലർക്കും ഭാരിച്ച ചെലവിന് കൊടുക്കുന്ന സംഖ്യ നൽകാൻ കഴിയാറില്ല. ഇതുകാരണം വിവാഹ മോചിതരായ പുരുഷൻമാർ ജയിലിൽ കിടക്കേണ്ട അവസ്ഥയാണിന്ന്. ഭർത്താവിനെ ഒഴിവാക്കിയ ഭാര്യ പരപുരുഷനു മൊത്ത് ജീവിക്കുന്ന കാര്യങ്ങൾ കോടതിയെ അറിയിക്കുമ്പോൾ അതിനുള്ള തെളിവ് കൂടി തങ്ങൾ കൂടി നൽകണമെന്നാണ് കോടതിയുടെ ഭാഷ്യമെന്നും അനിൽകുമാർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വിവാഹ മോചിതരും പീഡിതരുമായ കെ.പി രാജൻ, കെ.സിറാജ് എന്നിവരും പങ്കെടുത്തു.

Comments
Post a Comment