കെ.പി.സി.സി മുൻ സെക്രട്ടറി പി.ജെ പൗലോസ് അന്തരിച്ചു

 




'

പാലക്കാട് :കെപിസിസി മുന്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ മണ്ണാര്‍ക്കാട് തെങ്കര പനയാരംപിള്ളി വീട്ടില്‍ പി ജെ പൗലോസ്(79)അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 10.30ഓടെ മണ്ണാര്‍ക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മരണപ്പെടുകയായിരുന്നു.  പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിച്ചയാളാണ് പൗലോസ്. മുതിര്‍ന്ന നേതാവായിരുന്ന പി ബാലന്റെ സന്തതസഹചാരി കൂടിയായിരുന്നു. ഉമ്മന്‍ചാണ്ടി, എകെ ആന്റണി തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ എ ഗ്രൂപ്പിന്റെ മുഖമായിരുന്നു പി ജെ പൗലോസ്. ഭാര്യ: ലീലാമ്മ പോള്‍, മക്കള്‍: ജോഷി പോള്‍, മിനി ജോജു, സൗമ്യ ബാബു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം