അക്ലിയത്തിടം റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു




അഴീക്കോട്: സെൻട്രൽ അക്ലിയത്തിടം റസിഡൻസ് അസോസിയേഷൻ കെ.വി. സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.വിഷ രഹിത പച്ചക്കറി കൃഷി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ അജീഷും കൾച്ചറൽ സെൻ്ററിൻ്റെ ഉദ്ഘാടനം സിനിമ പിന്നണി ഗായകൻ കണ്ണൂർ ചന്ദ്രശേഖരനും നിർവഹിച്ചു.കന്നട സിനിമ നടനും സ്റ്റാൻ്റ് അപ് കൊമേഡീയനുമായ മിമിക്രി ദയാനന്ദൻ മുഖ്യാതിഥിയായിഅഴിക്കോട്സെൻട്രൽ എൽ പി. സ്കൂളിൽ നടന്ന ചടങ്ങിൽ റസിഡൻ്റ്സ് അസോസിയേഷൻപ്രസിഡൻ്റ് സി.കെ. ഉഷ അധ്യക്ഷത വഹിച്ചു.ഡോ. ജസ്മിതആർ. വി. ജയദേവൻ, കവി രാജേഷ് വാര്യർ പൂമംഗലം,സവിതാലയം ബാബു ,വി.പി. ശ്യാംകുമാർ ,പ്രശാന്ത് യോഗികോൺഫെഡറേഷൻ ഓഫ് റസിഡൻ്റ്സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുരളികൃഷ്ണൻ, സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട്, ഗണേഷ് ഗുരുക്കൾസംസാരിച്ചു.



.

മുംബൈയിൽ നടന്ന അന്താരാഷ്ട്ര മിസ് ഇന്ത്യ മത്സരത്തിൽ

 ജേതാവായ ഡോ. ജസ്മിത,

കരാട്ടെ സ്റ്റേറ്റ് ചാമ്പ്യൻ ഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ശ്രീനന്ദ് , സായന്ത്

 രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച ക്യാപ്ടൻ പ്രേമരാജൻ,

വിവിധ മേഖലകളിൽ കഴിവു തെളിയിച്ച

 ഗായിക ആയുശ്രീ വാര്യർ

ഗണേഷ് ഗുരുക്കൾ എന്നിവരെയും റസിഡൻസ് അസോസിയേഷനിലെ വയോധികരേയും ആദരിച്ചു.



പ്രസിഡൻ്റായി സി.കെ ഉഷയേയും ജനറൽ സെക്രട്ടറിയായി ശ്യാം കുമാറിനെയും തെരഞ്ഞെടുത്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം