ജ്യോതി രാജ് അക്രമ രാഷ്ട്രീയത്തിന് മറ്റൊരു ഇര കൂടി : പാനൂരിൽ സി.പി.എം പ്രവർത്തകൻ മരിച്ചത് കിണറ്റിൽ വീണ് : ആത്മഹത്യയെന്ന് സൂചന: ദുരൂഹതയില്ലെന്ന് പൊലിസ്


 കണ്ണൂർ : കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് മറ്റൊരു ഇര കൂടി. പാനൂരിൽസിപിഎം പ്രവർത്തകനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത് രാഷ്ട്രീയസംഘർഷത്തിൽ പരുക്കേറ്റ് ഏറെക്കാലം ചികിത്സയിൽ കഴിഞ്ഞതിന് ശേഷം. രോഗാവസ്ഥ മാറാത്തതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് വിളക്കോട്ടൂർ സ്വദേശി ജീവനൊടുക്കിയതെന്നും സംഭവത്തിൽദുരൂഹതയില്ലെന്നും പൊലിസ് അറിയിച്ചു. പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജാ (43) ണ് തിങ്കളാഴ്ച്ച രാവിലെമരിച്ചത്. രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയാണ് സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയെന്നാണ് മനസിലാക്കുന്നതെന്ന് പാനൂർ പൊലിസ് അറിയിച്ചു. 2009 ലാണ് ബിജെപി പ്രവര്‍ത്തകര്‍ ജ്യോതിരാജിനെ വീട്ടിൽ കയറി അതിക്രൂരമായി ആക്രമിച്ചത്. രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു.

ഇതിനെതുടര്‍ന്ന് 2009 മുതല്‍ ചികിത്സയിലാണ്. ഒരു കാലിലെ വ്രണം മാറാത്ത നിലയിലായിരുന്നു. ശാരീരികാവസ്ഥ മോശമായത് കൊണ്ടുതന്നെ ഇദ്ദേഹം പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ തുടരുകയായിരുന്നു. പാനൂർ  പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം