കടുവാ ഭീഷണി: അങ്ങാടിക്കടവ് സ്കൂളിന് അവധി പ്രഖ്യാപിച്ചു
ഇരിട്ടി : കടുവാ ഭീഷണിയിൽ ഇരിട്ടിയിലെ മലയോര ഗ്രാമമായ അങ്ങാടിക്കടവ്' കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ഇറങ്ങിയ കടുവയുടെ ജനവാസ കേന്ദ്രങ്ങളിലെ സാന്നിദ്ധ്യം കാരണം പ്രദേശവാസികൾ ഭീതിയിലാണ്. ആളുകൾ വീടിന് പുറത്തിറങ്ങാൻ പോലും മടിക്കുകയാണ്. സ്കൂളിൽ കുട്ടികൾക്ക് കടുവയുടെ ഭീഷണി കാരണം പോകാൻ കഴിയുന്നില്ല.കടുവ കാട്ടുപന്നിയെ കൊന്നതൊടു കൂടിയാണ് പ്രദേശവാസികളിൽ ഭയം കൂടിയത്. പ്രദേശവാസിയായ അപ്പച്ചനെന്ന കൃഷിക്കാരൻ തോട്ടത്തിൽ പോകും വഴി കടുവയുടെ മുൻപിൽപ്പെട്ടു പോയെങ്കിലും മരത്തിൽ കയറി രക്ഷപ്പെട്ടു. അങ്ങാടിക്കടവിൽ ഇറങ്ങിയത് കടുവ തന്നെയാണെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കടുവാ ഭീഷണി നിലനിൽക്കുന്നതിനാൽ 29 ന് അങ്ങാടിക്കടവ് എൽ. പി, യു.പി ക്ളാസുകൾക്ക് സ്കൂൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Comments
Post a Comment