ഇ.ദാമോദരൻ മാസ്റ്ററുടെ വിയോഗത്തിൽ എം.വി ഗോവിന്ദൻ അനുശോചിച്ചു
കണ്ണൂർ :സിപി എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡണ്ടുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവും സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായ ഇ ദാമോദരൻ മാസ്റ്ററുടെ നിര്യാണത്തിൽ സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി.
മാടായി ഗവ ഹൈസ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിൽ സജീവമുഖമായിരുന്നുവെന്നും വിയോഗത്തിൽ ശ്രീമതി ടീച്ചറുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

Comments
Post a Comment