ഐ എൻ ടി യു സി നേതാവും കുടുംബവും സി.പി.എമ്മിൽ ചേർന്നു
തളിപ്പറമ്പ്: കോണ്‍ഗ്രസ് പ്രാദേശിക നേതാവും ഐ.എന്‍.ടി.യു.സി നിയോജകമണ്ഡലം സെക്രട്ടെറിയുമായ കെ.എ.സണ്ണി സി.പി.എമ്മില്‍ ചേര്‍ന്നു.അഞ്ച് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് സണ്ണിയും കുടുംബവും ഇന്ന് വൈകുന്നേരം പുളിമ്പറമ്പ് റെഡ്സ്റ്റാര്‍ വായനശാലയില്‍ നടന്ന ചടങ്ങില്‍ സി.പി.എമ്മില്‍ ചേര്‍ന്നത്.തളിപ്പറമ്പ് എരിയാ സെക്രട്ടെറി കെ.സന്തോഷ് സണ്ണിയേയുംകുടുംബത്തേയും രക്തഹാരമണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.വി.വി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.ടി.ബാലകൃഷ്ണന്‍, വി.ബി.പരമേശ്വരന്‍, ഒ.സുഭാഗ്യം, പുല്ലായികൊടി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.ലോക്കല്‍ സെക്രട്ടെറി കെ.ബിജുമോന്‍ സ്വാഗതം പറഞ്ഞു.

Comments
Post a Comment