വി.എസ് നിതാന്ത പ്രതിപക്ഷനേതാവ്: പി.എൻ.ഗോപീകൃഷ്ണൻ




കണ്ണൂർ ' പ്രതിപക്ഷത്തെന്നും നിന്ന നേതാവായിരുന്നു വി.എസ് അച്യുതാനന്ദനെന്ന്കവിയും പ്രഭാഷകനുമായ പി .എൻ ഗോപീകൃഷ്ണൻ പറഞ്ഞു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച വി.എസിന്റെ പ്രസ് സെക്രട്ടറി കൂടിയായിരുന്ന എഴുത്തുകാരൻ കെ.ബാലകൃഷ്ണന്റെ വി:എസ് രാഷ്ട്രീയജീവിതം എന്ന പുസ്തകത്തിന്റെ പ്രകാശനം കണ്ണൂരിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു ഗോപീകൃഷ്ണൻ. ചില നേതാക്കൾ അങ്ങനെയാണ് ഭരണം പ്രതിപക്ഷമെന്നതാണസാധാരണ നേതാക്കളുടെ ജീവിതം ദ്വന്ദ്വം. എന്നാൽ വിഎസ് നിതാന്ത പ്രതിപക്ഷ നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.നാടകകൃത്ത് മെഹമ്മൂദ് പറശ്ശിനിക്കടവ് പുസ്തകം ഏറ്റുവാങ്ങി.  മാതൃഭൂമി കണ്ണൂർ റീജണൽ മാനേജർ ജി. ജഗദീഷ്. അധ്യക്ഷനായി. പ്രൊഫ: എൻ സുഗതൻ , എം സുനീഷ്, കെ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം