കൊച്ചി-മുസിരിസ് ബിനാലെ ക്യൂറേറ്ററുമായുള്ള സംവാദം കണ്ണൂരിൽ
കണ്ണൂർ : കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാമത് പതിപ്പിന്റെ ഭാഗമായി, ബിനാലെയുടെ ക്യൂറേറ്ററും അന്താരാഷ്ട്ര പ്രശസ്തനായ മൾട്ടി ഡിസിപ്ലിനറി ആർട്ടിസ്റ്റുമായ നിഖിൽ ചോപ്രയുടെയും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രോഗ്രാം ഡയറക്ടർ മാരിയോ ഡിസൂസയുടെയും നേതൃത്വത്തിൽ സെപ്റ്റംബർ 18 ന് രാവിലെ 10: മണിക്ക് കണ്ണൂരിലെ ഗാലറി ഏകാമിയുടെ ആഭിമുഖ്യത്തിൽ സൗത്ത് ബസാറിലുള്ള മഹാത്മാ മന്ദിരത്തിൽ ബിനാലെയെക്കുറിച്ച് ഒരു പ്രഭാഷണവും സംവാദവും നടക്കും. എഴുത്തുകാരനും കലാനിരൂപകനുമായ പി. സുധാകരൻ ചർച്ചയും സംവാദവും മോഡറേറ്റ് ചെയ്യും.
ബിനാലെയുടെ ഭാഗമായി എല്ലാ ജില്ലകളിലും നടക്കുന്ന ഈ സംവാദ പരിപാടി ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ സമകാലിക കലാ വേദികളിലൊന്നായ കൊച്ചി-മുസിരിസ് ബിനാലെയുടെ അണിയറപ്രവർത്തകരുമായി കലാപ്രേമികൾക്ക് സംവദിക്കാനുള്ള ഒരു അവസരമാണെന്ന് സംഘാടകർ പറഞ്ഞു. 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ കൊച്ചിയിൽ വെച്ചാണ് ആറാമത് കൊച്ചി-മുസിരിസ് ബിനാലെ നടക്കുക.കൂടുതൽ വിവരങ്ങൾക്ക്: ഗാലറി ഏകാമി - Ph.96338 57728

Comments
Post a Comment