സംഗീതവും നൃത്തവും ദീപപ്രകാശവുംനവരാത്രി ശോഭയില്‍ കണ്ണൂര്‍
കണ്ണൂരിലെ നവരാത്രി ആഘോഷങ്ങള്‍ കണ്ണൂര്‍ രണ്ടാം ദസറയെന്നാണ് അറിയപ്പെടുന്നത്. കണ്ണൂര്‍ നഗരത്തിലെ കോവിലുകളും അതിലേറെ ക്ഷേത്രങ്ങളും നവരാത്രി പ്രഭയിയില് മുങ്ങിയിരിക്കുകയാണ്. ഇക്കുറി ക്ഷണിക്കപ്പെടാത്ത അതിഥിയായി മഴകടന്നുവെന്നുവെങ്കിലും ഇതൊന്നും അലയടിച്ചെത്തിയ ജനക്കൂട്ടത്തെ പിന്തിരിപ്പിച്ചില്ല.
സന്ധ്യമയങ്ങിയാല്‍ മൈസൂരിലെത്തിയ പ്രതീതിയാണ് കണ്ണൂരിലുളളത്. ക്ഷേത്രങ്ങളും കോവിലുകളുംദീപപ്രകാശത്തില് മിന്നിതിളങ്ങുന്നു. കണ്ണൂരിലെ മുക്കിലും മൂലയിലും ദീപാലങ്കാരങ്ങള്കൊണ്ടുളള വര്‍ണപ്രപഞ്ചമാണ്. കണ്ണൂര്‍ ഗാന്ധി സര്‍ക്കിള്‍, തെക്കിബസാര്‍, മുനീശ്വരന്‍ കോവില്‍ ജംഗ്ഷന്, പഌസ, തളാപ്പ് തുടങ്ങി കണ്ണൂര്‍ നഗരത്തിലെ മുഴുവന്‍ ഭാഗങ്ങളിലും ദീപാലങ്കാരം കൊണ്ടുളള വര്‍ണപ്രപഞ്ചമാണ് വിതറിയിരിക്കുന്നത്. സംഗീതവുംനൃത്തും മറ്റുകലാപരിപാടികളും കൊണ്ടു മുഖരിതമാണ് കണ്ണൂര്‍ നഗരത്തിലെ കോവിലുകളും ക്ഷേത്രങ്ങളും.കനാത്തൂര്, തളാപ്പ് സുന്ദരേശ്വരക്ഷേത്രം, പളളിക്കുന്ന് മൂകാംബിക, ചൊവ്വ ശിവക്ഷേത്രം, എളയാവൂര് മഹാവിഷ്ണു ക്ഷേത്രം തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളില്‍ നവരാത്രി രാവുകളില്‍ വിവിധ പൂജകളും കലാപരിപാടികളും നടന്നുവരികയാണ്.
കോവിലുകളുടെ നഗരമാണ് കണ്ണൂര്‍. തെക്കിബസാര്‍ കാഞ്ചികാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ ഇക്കുറി പതിനൊന്നു ദിവസമാണ് കലാപരിപാടികളോടെ നവരാത്രിയാഘോഷം നടക്കുന്നത്.
വിജയദശമി ദിനത്തിലൊരുക്കുന്ന മുപ്പതിലേറെ വിഭവങ്ങളുമായി മഹാസദ്യയുള്പ്പെടെ പതിനായിരങ്ങള്‍ക്ക് രാത്രികാല ഭക്ഷണം നല്കികൊണ്ടു ചരിത്രം സൃഷ്ടിക്കുകയാണ് കാഞ്ചികാമാക്ഷിയമ്മന്‍ കോവില്‍. കണ്ണൂരിലെ പാടുന്ന കോവിലെന്നറിയപ്പെടുന്ന മുനീശ്വരന്‍ കോവിലില്‍ ഇക്കുറിയും തെന്നിന്ത്യയിലെ അതിപ്രശസ്തരായ സംഗീതജ്ഞന്മാരാണെത്തിയത്. വായ്്പാട്ട് മുതല്‍ ഉപകരണ സംഗീതവും ഇവര്‍ അവതരിപ്പിക്കുന്നു. നവരാത്രി ദിനങ്ങളില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ കുട്ടികളും ഇവരെ അരങ്ങേറ്റം കുറിക്കുന്നു. പിളളയാര്‍ കോവില്‍, ശ്രീകൃഷ്ണക്ഷേത്രം, മുത്തുമാരിയമ്മന്‍ കോവില്‍, താളിക്കാവ് ക്ഷേത്രം തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്വരുംദിനങ്ങളില് നവരാത്രിയാഘോഷം സംഗീതവും നൃത്തവും ഭക്തിയും സമന്വയിപ്പിച്ചു കൊണ്ടുജനങ്ങളെ ആകര്‍ഷിക്കും. ഇതോടൊപ്പം കണ്ണൂര്‍കോര്‍പറേഷന്‍ നടത്തുന്ന കണ്ണൂര്‍ ദസറയില്‍ മികച്ച കലാപരിപാടികളാണ് അവതരിപ്പിക്കപ്പെടുന്നത്. ആശാശരത് ഉള്‍പ്പെടെയുളള ചലച്ചിത്രതാരങ്ങളും പ്രമുഖ സംഗീതജ്ഞരും നാടന്‍പാട്ടുകാരും കണ്ണൂര്‍ ദസറയുടെ വേദിയിലെത്തുന്നു.

Comments
Post a Comment