ബി.ജെ.പി ഗൃഹസമ്പർക്കം : സി. സദാനന്ദൻ മാസ്റ്റർ എം.പി ഉദ്ഘാടനം ചെയ്തു




കണ്ണൂർ :സംസ്ഥാനത്തുടനീളം, സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 5 വരെ ബിജെപി നടത്തുന്ന ഗൃഹ സമ്പർക്കത്തിന്റെ കണ്ണൂർ സൗത്ത് ജില്ലാ തല ഉദ്ഘാടനം സി. സദാനന്ദൻ മാസ്റ്റർ എം. പി റിട്ടയേർഡ് ഹൈക്കോടതി ജസ്റ്റിസ് കെ പി ജ്യോതീന്ദ്രനാഥിന്  സമ്പർക്ക ലഘുലേഖ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു എളക്കുഴി, ജില്ലാ ജനറൽ സെക്രട്ടറിമാരായ  അഡ്വ. ഷിജിലാൽ, വി. പി ഷാജി മാസ്റ്റർ , എം. ആർ സുരേഷ്, ജില്ലാ വൈസ് പ്രസിഡണ്ട്  കെ. ബി പ്രജിൽ, സി. കെ സുരേഷ്, കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് ഷംജിത്ത് പാട്യം, മണ്ഡലം ജനറൽ സെക്രട്ടറി ടി. കെ സജീവൻ, ചിറ്റാരിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട്  അനീഷ് നീർവേലി, വിനോദ് ബാബു എന്നിവർ സന്നിഹിതരായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം