ജയിച്ചവർ തോറ്റവരെ കളിയാക്കരുത്”: അഹാന് പരസ്പര സ്നേഹത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടു ഉയരങ്ങളിലെത്താൻ സാധിക്കട്ടെ: മുഖ്യമന്ത്രി
തലശേരി :ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി സ്വന്തം വാക്കുകളിൽ എഴുതി ശ്രദ്ധിക്കപ്പെട്ട തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യുപി സ്കൂളിലെ വിദ്യാർത്ഥിയായ അഹാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. പരസ്പര സ്നേഹത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരുപാട് ഉയരങ്ങളിലെത്താൻ അഹാന് സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി അഹാനെ ആശംസിക്കുകയും ചെയ്തു.അഹാൻ അനൂപിനെ കണ്ടുമുട്ടിയ സന്തോഷം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.ചെറിയ പ്രായത്തിൽ തന്നെ ഇത്രയും പക്വതയാർന്നതും മൂല്യവത്തായതുമായ ചിന്ത പങ്കുവെച്ച അഹാൻ ഏവർക്കും മാതൃകയാണെന്നും. . അറിവിനൊപ്പം തിരിച്ചറിവും നേടുന്ന ഒരു തലമുറ ഇവിടെ വളർന്നുവരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണ് അഹാന്റെ ചോദ്യപേപ്പറിലെ മറുപടിയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതുപോലുള്ള കുഞ്ഞുങ്ങളാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തും ഭാവിയുമെന്നും മന്ത്രി സാമൂഹികമാധ്യമത്തിൽ കുറിച്ചു സ്പീക്കർ എ എൻ ഷംസീറിൻ്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തിൻ്റെ മണ്ഡലമായ തലശേരിയിലെ വിദ്യാർത്ഥി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ രക്ഷിതാക്കൾക്കൊപ്പം തിരുവനന്തപുരത്ത് എത്തിയത്.

Comments
Post a Comment